Connect with us

National

യു പി,ബീഹാര്‍ ഉപതിരഞ്ഞെടുപ്പുകള്‍: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബീഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യു പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്ക് ഗൊരഖ്പുരിലും ,ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്‌സഭ മണ്ഡലത്തിലും നടന്ന തിരഞ്ഞെടപ്പില്‍ ബി ജെ പി മുന്നേറുന്നതാണ് ആദ്യഘട്ട സൂചനകള്‍ നല്‍കുന്നത്.

ഉച്ചയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആര്‍ ജെ ഡി എം പിയുടെ മരണത്തെത്തുടര്‍ന്നാണ് ബീഹാറിലെ അറാറിയ ലോക്‌സഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്

Latest