ദ.ആഫ്രിക്കക്ക് രണ്ടാം ടെസ്റ്റ്

എതിര്‍ താരത്തോട് മോശമായി പെരുമാറിയ റബാഡക്ക് രണ്ട് ടെസ്റ്റുകളില്‍ വിലക്ക്
Posted on: March 13, 2018 6:20 am | Last updated: March 12, 2018 at 11:59 pm

പോര്‍ട്എലിസബത്ത്: ആസ്‌ത്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് ജയിച്ച് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്. പതിനൊന്ന് വിക്കറ്റുകള്‍ വീഴ്ത്തി കഗിസോ റബാഡ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ ആറ് വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ക്ക് സ്വന്തമായത്.

 

സ്‌കോര്‍ : ആസ്‌ത്രേലിയ 243&239 ; ദക്ഷിണാഫ്രിക്ക 382 & 102/4 (22.5 ഓവര്‍).
ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 239ന് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക 101 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ എത്തിച്ചേര്‍ന്നു.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (2), ഡി ബ്രൂയിന്‍ (15) പുറത്താകാതെ ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലെത്തിച്ചു. മര്‍ക്രാം (21), ഹാഷിം അംല (27), ഡിവില്ലേഴ്‌സ് (28) എന്നിവരാണ് വിജയതീരത്തേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്.

നേരത്തെ ആസ്‌ത്രേലിയന്‍ ഇന്നിംഗ്‌സ് 239 റണ്‍സില്‍ അവസാനിപ്പിച്ചത് റബാഡയുടെ ആറ് വിക്കറ്റ് പ്രകടനമാണ്. 22 ഓവറുകള്‍ എറിഞ്ഞ റബാഡ ഒമ്പത് മെയ്ഡന്‍ ഓവറുകളെല്ലാം ഉള്‍പ്പടെ 54 റണ്‍സ് വിട്ടു നല്‍കിയാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. മഹാരാജും എന്‍ഗിദിയുടെ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആസ്‌ത്രേലിയന്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് കീപ്പര്‍ പെയിന്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ടോപ് ഓര്‍ഡറില്‍ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖാജ, മധ്യനിരയില്‍ ഷോണ്‍ മാര്‍ഷ് മിച്ചല്‍ മാര്‍ഷ്, വാലറ്റത്ത് കുമിന്‍സ്, സ്റ്റാര്‍ച് എന്നിവരെയും റബാഡ പുറത്താക്കി.