ബ്ലൂ വാട്ടേര്‍സ് ഐലന്‍ഡ് ഉദ്ഘാടനം ഉടന്‍

Posted on: March 12, 2018 9:51 pm | Last updated: March 12, 2018 at 9:51 pm
SHARE

ദുബൈ: കൂറ്റന്‍ ചക്രം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ് ഉദ്ഘാടനം ഉടന്‍. 210 മീറ്ററര്‍ ഉയരത്തിലാണ് ഐന്‍ ദുബൈ എന്ന കൂറ്റന്‍ വീല്‍. നക്ഷത്രഹോട്ടല്‍ സമുച്ചയങ്ങള്‍, വില്ലകള്‍, സാഹസിക വിനോദങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിങ്ങനെ വന്‍ പദ്ധതികളോടെയാണ് യാഥാര്‍ഥ്യമാകുന്നത്. ദുബൈ ടൂറിസം വിഷന്‍ 2020 ന്റെ ഭാഗമായാണ് പദ്ധതി.

ദ് ബീച്ചിന് എതിര്‍വശത്തായി ജുമൈറ ബീച്ച് റസിഡന്‍സിനു സമീപം നിര്‍മാണം പുരോഗമിക്കുന്നു. കെട്ടിട നിര്‍മാതാക്കളായ മിറാസ് 600 കോടി ദിര്‍ഹം ചെലവഴിച്ചൊരുക്കുന്ന ഈ മനുഷ്യനിര്‍മിത ദ്വീപിനു സവിശേഷതകളേറെയാണ്. നാലുവര്‍ഷം മുന്‍പു തുടങ്ങിയ പദ്ധതിയാണിത്. പദ്ധതിക്കായി 16,000ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയിലൊന്നായി ഇവിടം മാറും.

LEAVE A REPLY

Please enter your comment!
Please enter your name here