Connect with us

Kerala

ദയാവധത്തിന് അനുമതി: വിധി ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ദയാവധത്തിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവ് പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള വെല്ലുവിളിയാണെും സുപ്രീം കോടതി ഈ തീരുമാനം പുനഃപരിശോധിക്കണമെും അഖിലേന്ത്യാ സുി ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മനുഷ്യനു ജനിക്കാനും ജീവിക്കാനും മരിക്കാനും ഉള്ള തീരുമാനം ദൈവത്തിന്റേതാണ് എന്ന് വിശ്വസിക്കുവരാണ് ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷവും. ജീവന്‍ നല്‍കിയ ദൈവത്തിനു തന്നെയാണ് ജീവന്‍ തിരിച്ചെടുക്കാനുള്ള അവകാശവുമുള്ളത് എന്നാണ് ഇക്കാലം വരെയുള്ള ഇന്ത്യക്കാരുടെ പാരമ്പര്യ വിശ്വാസമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

ആത്മഹത്യ ശ്രമവും ആത്മഹത്യാ പ്രേരണയും കുറ്റകരമാണ് എന്നാണു ഇന്ത്യന്‍ ശിക്ഷാ നിയമം പറയുന്നത്. ഒരാള്‍ ആത്മഹത്യക്കു ശ്രമിച്ചാല്‍ അത് കുറ്റകരമാണ് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടത് ജീവന്‍ നശിപ്പിക്കാന്‍ ഒരു പൗരനും അവകാശമില്ല എതിനാലാണ്. അതുകൊണ്ടുതന്നെ ദുസ്സഹവും സങ്കീര്‍ണ്ണവുമായ നിലയിലുള്ള ഒരു രോഗിക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ജീവന്‍ നിലനിറുത്താനുള്ള സംവിധാനങ്ങള്‍ പിന്‍വലിച്ചാല്‍ അയാള്‍ മരിക്കുമെങ്കില്‍ ഡോക്ടറോ, ഉത്തരവാദിത്തപ്പെട്ടവരോ അവ പിന്‍വലിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാവേണ്ടതാണെന്നും കാന്തപുരം പറഞ്ഞു.