Connect with us

Kerala

ശുഐബ് വധത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് സര്‍ക്കാര്‍; ഗൂഢാലോചന പുറത്തുവരാറില്ലെന്ന് കോടതി

Published

|

Last Updated

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ ശുഐബിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ശുഐബിന്റെ പേരില്‍ 11 കേസുകളുണ്ടായിരുന്നു. കേസിലെ പ്രതിയായ ബിനുവിനെ മുമ്പ് ശുഐബ് മര്‍ദിച്ചിരുന്നു. ഇതും ആക്രമണത്തിന് കാരണമായി. കേസില്‍ അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ കേസ് അന്വേഷണത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, ശുഐബിന്റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് കോടതി ചോദിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങൡലെ ഗൂഢാലോചന പുറത്തുവരാറിലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ വാദം തുടരുകയാണ്. ശുഐബ് വധം സിബിഐ അന്വേഷിക്കണമെന്ന പിതാവിന്റെ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

Latest