Connect with us

Gulf

രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കായിക മത്സരം; 20 ലക്ഷം ദിര്‍ഹം സമ്മാനം

Published

|

Last Updated

ഗവണ്‍മെന്റ് ഗെയിംസ് ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിക്കുന്നു

ദുബൈ: രാജ്യത്താദ്യമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കായിക മത്സരം സംഘടിപ്പിക്കുന്നു. അടുത്ത ഏപ്രില്‍ അവസാന വാരത്തില്‍ ദുബൈ കൈറ്റ് ബീച്ചില്‍ നടക്കുന്ന മത്സരങ്ങളില്‍ യു എ ഇയിലെങ്ങുമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാം. 20 ലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള മത്സരത്തിന്റെ പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍വഹിച്ചു. ഏപ്രില്‍ 26, 27, 28 തിയതികളില്‍ നടക്കുന്ന മത്സരത്തില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം സമ്മാനം നല്‍കും. ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ്, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മിറാസ് ഹോള്‍ഡിംഗ് സംയുക്തമായാണ് മത്സരത്തിന് നേതൃത്വം നല്‍കുക.

ഏഴ് പേരടങ്ങിയതാണ് ഒരു ടീം. അഞ്ച് പേരാണ് പ്രധാനമായുണ്ടാവുക. രണ്ട് പേര്‍ സബ്സ്റ്റിറ്റിയൂട്ടായിരിക്കും. യോഗ്യതാ മത്സരം, കലാശപ്പോരാട്ടം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് മത്സരം നടക്കുക. ആദ്യ രണ്ട് ദിനങ്ങളില്‍ യോഗ്യതാ മത്സരമായിരിക്കും.

 

Latest