നടി ശ്രീദേവിക്ക് രാജ്യത്തിന്റെ യാത്രാമൊഴി

Posted on: February 28, 2018 7:14 pm | Last updated: February 28, 2018 at 8:55 pm

മുബൈ: നടി ശ്രീദേവിക്ക് വിട നല്‍കി. മുംബയിലെ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലായിരുന്നു നടിയുടെ അന്ത്യകര്‍മങ്ങള്‍.

അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്ന് വൈകുന്നേരം രണ്ട് മണിക്കാണ് വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചത്. രാജ്യത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് അന്തന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ചൊവ്വാഴ്ച രാത്രി 9.30ന് ശ്രീദേവിയുടെ മൃതദേഹം മുംബയിലെത്തിച്ചത്. മക്കളായ ജാന്‍വി, ഖുഷി, ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി.

ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഫെബ്രുവരി 24ന് രാത്രി 11.30 നാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ാേമരണത്തില്‍ ദുരൂഹതയില്ലാത്തതിനാല്‍ കേസ് അവസാനിപ്പിച്ചതായി അന്വേഷണത്തിനൊടുവില്‍ ദുബായ് പൊലീസ് അറിയിച്ചു.