പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍

Posted on: February 28, 2018 9:25 am | Last updated: February 28, 2018 at 11:52 am

ചെന്നൈ: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് വരുന്ന വഴി ചെന്നൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസിലാണ് അറസ്റ്റ്.

ചട്ടങ്ങള്‍ മറികടന്ന് 305 കോടിയുടെ ഇടപാട് നടത്തിയെന്നാണ് കേസ്. ചിദംബരം ധനമന്ത്രിയായിരിക്കെയാണ് പടമിടപാട് നടന്നത്. കഴിഞ്ഞ ദിവസം കാര്‍ത്തിയുടെ ഓഡിറ്ററെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.