ദേശീയ വോളിബോള്‍: കേരള പുരുഷ ടീം ഫൈനലില്‍

Posted on: February 27, 2018 8:21 pm | Last updated: February 27, 2018 at 8:21 pm

കോഴിക്കോട്: വനിതകള്‍ക്ക് പിന്നാലെ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരള പുരുഷ ടീമും ഫൈനലില്‍ പ്രവേശിച്ചു. തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളം ഫെനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍: 25 22, 30 28, 25 22. റെയില്‍വേസാണ് നാളെ നടക്കുന്ന ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. സര്‍വീസസിനെ പരാജയപ്പെടുത്തിയാണ് റെയില്‍വേസ് ഫൈനലിലെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ വനിതാ താരങ്ങള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.