സഫീറിന്റേത് രാഷ്ട്രീയകൊലപാതകം തന്നെയെന്ന് കുഞ്ഞാലിക്കുട്ടി

Posted on: February 27, 2018 1:45 pm | Last updated: February 27, 2018 at 5:15 pm

തിരുവനന്തപുരം: മണ്ണാര്‍ക്കാട്ടെ എം എസ് എഫ് പ്രവര്‍ത്തകന്‍ പ്രവര്‍ത്തകന്‍ സഫീറിന്റേത് രാഷ്ട്രീയകൊലപാതകം തന്നെയെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നഗരസഭാ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ വരോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകന്‍ സഫീറി (23)നെ കുത്തികൊന്ന കേസില്‍ അഞ്ച് പേരേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുന്തിപ്പുഴ തച്ചംകുന്നന്‍ വീട്ടില്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടില്‍ മുഹമ്മദ് ഷാര്‍ജിന്‍ എന്ന റിച്ചു (20), മണ്ണാര്‍ക്കാട് എം ഇ എസ് കോളജിന് സമീപം താമസിക്കുന്ന മുളയങ്കായില്‍ വീട്ടില്‍ റാഷിദ് (24), ചോമേരി ഗാര്‍ഡന്‍ കോലോത്തൊടി വീട്ടില്‍ മുഹമ്മദ് സുബ്ഹാന്‍ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ വീട്ടില്‍ അജീഷ് പി എന്ന അപ്പുട്ടന്‍ (24) എന്നിവരെയാണ് മണ്ണാര്‍ക്കാട് സി ഐ ഹിദായത്തുല്ല മാമ്പ്രയും സംഘവും പിടികൂടിയത്. ഇവര്‍ സിപിഐ അനുഭാവികളാണ്.