ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശ്രീദേവി ബാത്ത്ടബ്ബില്‍ വീണ് മുങ്ങി മരിച്ചതാണൈന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീദേവി ഒരിക്കലും വീര്യമേറിയ മദ്യം കഴിക്കുമായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയതെന്നും സിസിടിവി ക്യാമറകള്‍ക്ക് എന്തു സംഭവിച്ചെന്നും സ്വാമി ചോദിച്ചു.
ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി മരണകാരണം ഹൃദയസംതംഭനം മൂലമാണെന്ന് പറയുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ല. യഥാര്‍ഥ കാരണം പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാമെന്നും സുബ്രഹ് മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.