ശുഐബ് വധം: സഭ ഇന്നും പ്രക്ഷുബ്ധം; ചോദ്യോത്തര വേള റദ്ദാക്കി

Posted on: February 27, 2018 9:35 am | Last updated: February 27, 2018 at 12:01 pm

തിരുവനന്തപുരം: ശുഐബ് വധത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തര വേള റദ്ദാക്കി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.

സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ബഹളം നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിശബ്ദനായിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഏറെ നേരത്തിന് ശേഷം ചോദ്യോത്തര വേള പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം വീണ്ടും പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കുകയായിരുന്നു.