Connect with us

Kerala

പി.എസ്. സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവരെ കാത്തിരിക്കുന്നത് പിഴ

Published

|

Last Updated

തിരുവനന്തപുരം: പി.എസ്. സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവര്‍ക്ക് ഇനി മുതല്‍ പിഴ ഈടാക്കാന്‍ നീക്കം . പി.എസ്.സി ചെയര്‍മാന്‍ എന്‍.കെ. സക്കീര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. അപേക്ഷകന് പരീക്ഷ നടത്താന്‍ 500 രൂപയാണ് പിഎസ്‌സിക്ക് ചെലവ്. ഈ തുക പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ നഷ്ടപ്പെടുകയാണ്. അതിനാലാണ് പിഴ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

അപേക്ഷയോടൊപ്പം 100 രൂപ വാങ്ങും. പരീക്ഷ എഴുതിയവര്‍ക്ക് തുക തിരിച്ച് നല്‍കും. പി.എസ്. സിയിലേക്ക് എഴുതുത്തവരുടെ തുക വകമാറ്റും. വലിയൊരു വിഭാഗം അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്ത അവസ്ഥയാണ്. ഹാള്‍ ടിക്കറ്റ് പരീക്ഷയ്ക്ക് 40 ദിവസം മുമ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ടാകും. അത് കഴിഞ്ഞാല്‍ ആര്‍ക്കും ഹാള്‍ ടിക്കറ്റ് നല്‍കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.