Connect with us

Gulf

നസീം അൽ റബീഹ് ഹെൽത്ത് സെൻററുകൾ ഖത്വറിൽ തുറന്നു

Published

|

Last Updated

ദോഹ: ഖത്വറിലെ പ്രമുഖ സ്വകാര്യ ഹെൽത്ത് കെയർ ഗ്രൂപ്പായ നസീം അൽ റബീഹ് ഹെൽത്ത് കെയർ രണ്ടു പുതിയ സെന്ററുകൾകൂടി തുറന്നു പ്രവർത്തനം ആരംഭിച്ചു. അൽ റയ്യാനിൽ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെയും അസീസിയയിൽ അൽ റബീഹ് ഡെന്റൽ സെന്ററിന്റെയും ഔദ്യോഗിഗമായ പ്രവർത്തനോത്ഘാടനം കഴിഞ്ഞ ദിവസം നടന്നു. നസീം അൽ റബീഹ് ഹെൽത്ത് കെയർ ഗ്രൂപ്പിന് കീഴിലുള്ള നാലാമത്തെയും അഞ്ചാമത്തേയും സെന്ററുകൾ ആണിവ.
നസീം അൽ റബീഹ് മെഡിക്കൽ സെന്റർ റയ്യാൻ  ബ്രാഞ്ചിന്റെ ഉത്‌ഘാടനവും  തുടർന്ന് അൽ റബീഹ് ഡെന്റൽ സെന്ററിന്റെ ഇ – ലോഞ്ചും ശൈഖ് ഹസ്സൻ ബിൻ ഖാലിദ് ബിൻ ഹസ്സൻ അൽ താനിയും  മറ്റു വിശിഷ്ടാതിഥികളുംകൂടി നിർവഹിച്ചു. ചടങ്ങിൽ നസീം അൽ റബീഹ് ഹെൽത്ത് കെയർ ഗ്രൂപ്പ് വൈസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് മിയാൻദാദ്, സിഇഒ ബാബു ഷാനവാസ്, ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം, അഡ്മിൻ മാനേജർമാരായ മുഹമ്മദ് അഷ്‌റഫ്, റിഷാദ് പികെ, കോർപ്പറേറ്റ് പബ്ലിക് റിലേഷൻസ് മാനേജർ മുഹമ്മദ് ആരിഫ്, മറ്റു മാനേജ്മെൻറ്-സ്റ്റാഫ് പ്രതിനിധികൾ പങ്കെടുത്തു.
അൽ റയ്യാനിലെ പുതിയ നസീം അൽ റബീഹ് മെഡിക്കൽ സെന്റർ റേഡിയോളജി, പാത്തോളജി, ഫുൾ ടൈം ഫാർമസി ഉൾപ്പടെ എല്ലാ അനുബന്ധ ഡെയർട്മെന്റുകളോടുംകൂടിയ ഒരു മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ ആണ്. ഫുൾ ടൈം വനിതാ റേഡിയോളോജിസ്റ്റിന്റെ സേവനം ലഭ്യമാണ്. എല്ലാ ഡിപ്പാർട്ടുമെൻറുകളും ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്മിച്ചിരിക്കുന്നു. രാവിലെ എട്ടു മുതൽ രാത്രി 10 വരെ വിവിധ ഷിഫ്റ്റുകളിൽ സെന്റർ പ്രവൃത്തിക്കും.
അസീസിയയിലെ അൽ റബീഹ് ഡെന്റൽ സെന്ററിൽ ഒത്തോഡോന്റിക്‌സ്, എൻഡോഡോൺടിക്സ്, പ്രോസ്ത്തോഡോണ്ടിക്സ് അടക്കം എല്ലാ വിധ ഡെന്റൽ സ്പെഷ്യലിറ്റികളും അത്യാധുനിക ദന്ത ചികിത്സകളും ലഭ്യമാണ്.  രാവിലെ എട്ടു മുതൽ രാത്രി 10 വരെ  സെന്റർ പ്രവർത്തിക്കും.