ഫുജൈറയില്‍ ഫാല്‍ക്കണ്‍ പറത്തല്‍ മത്സരം

Posted on: February 24, 2018 9:25 pm | Last updated: February 24, 2018 at 9:26 pm
ഫുജൈറയില്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാല്‍ക്കണ്‍ ചാമ്പ്യന്‍ഷിപ്പ്

ഫുജൈറ: ഫുജൈറയിലെ മദ്ഹബില്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫാല്‍ക്കണ്‍ ചാമ്പ്യന്‍ഷിപ് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി ഉദ്ഘാടനം ചെയ്തു. യു എ ഇ യുടെ പാരമ്പര്യം തലമുറകള്‍ കൈമാറേണ്ടതാണെന്നു ശൈഖ് മുഹമ്മദ് പറഞ്ഞു. ഫുജൈറയില്‍ ആദ്യമായാണ് ഇത്തരമൊരു ചാമ്പ്യന്‍ഷിപ്. ശൈഖ് മക്തൂം ബിന്‍ ഹമദ് അല്‍ ശര്‍ഖി, ശൈഖ് അബ്ദുല്ല ബിന്‍ ഹമ്മദ ബിന്‍ സൈഫ് അല്‍ ശര്‍ഖി സലിം അല്‍ സഹ്മി തുടങ്ങിയവര്‍ പങ്കെടുത്തു. 4.6 ലക്ഷം സമ്മാനത്തുകയുള്ള മത്സരമാണിത്. നൂറുകണക്കിനാളുകള്‍ മത്സരം കാണാനെത്തി. ദുബൈയില്‍ നിന്നും മറ്റും മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. നാല് വിഭാഗങ്ങളിലായിരുന്നു മത്സരം.