വീര യോദ്ധാവിന് കവിത സമര്‍പിച്ച് ശൈഖ് ഹംദാന്‍

Posted on: February 24, 2018 9:04 pm | Last updated: February 24, 2018 at 9:05 pm
റോയല്‍ മിലിട്ടറി അക്കാദമിയില്‍ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്റെ ബിരുദദാനച്ചടങ്ങില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എത്തിയപ്പോള്‍. (കവിതയിലെ ദൃശ്യത്തിലുള്ളത്)

ദുബൈ: രാജ്യത്തിന്റെ യോദ്ധാവിനെ ഹൃദയപൂര്‍വം ആദരിക്കുന്ന കവിത രചിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. യമനിലെ യുദ്ധമുഖത്ത് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാനാണ് ദുബൈ കിരീടാവകാശി കവിത സമര്‍പിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് കവിത പങ്കുവെച്ചത്. ‘സാമി എല്‍ ഊദ്’ എന്ന കവിതയില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാ നെയും യുദ്ധമുഖത്ത് പോരാടുന്ന സൈനികരെയും അനുസ്മരിക്കുന്നുണ്ട്. റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്നുള്ള ശൈഖ് സായിദ് ബിന്‍ ഹംദാന്റെ ബിരുദദാനച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ചാണ് കവിതാലാപനം. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ശനിയാഴ്ചയാണ് രാജ്യത്ത് തിരിച്ചെത്തിയത്. വീരോചിതമായ വരവേല്‍പാണ് അദ്ദേഹത്തിന് ലഭിച്ചത്. യു എ ഇ ഭരണാധികാരികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.