National
വിവാഹ സമ്മാനപ്പൊതിക്കുള്ളില്‍ ബോംബ്; നവവരനും മുത്തശ്ശിയും മരിച്ചു

പട്‌നാഗഢ്: ഒഡീഷയിലെ ബോലന്‍ഗീര്‍ ജില്ലയിലെ പട്‌നാഗഢില്‍ സമ്മാനപ്പൊതിയിലെ ബോംബ് പൊട്ടിത്തെറിച്ച് നവവരനും അദ്ദേഹത്തിന്റെ മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ 18നാണ് സൗമ്യ ശേഖര്‍ സാഹുവിന്റെയും റീമ സാഹുവിന്റെയും വിവാഹം കഴിഞ്ഞത്.
21ന് നടത്തിയ വിവാഹ സത്കാരത്തിലാണ് പൊട്ടിത്തെറിച്ച സമ്മാനപ്പൊതി ലഭിച്ചത്. ഇത് സമ്മാനിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചില്ല. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നാണ് സമ്മാനപ്പൊതികള്‍ തുറന്നുനോക്കിയത്. ക്രൂഡ് ബോംബാണ് പൊട്ടിത്തെറിച്ചത്. ബോലന്‍ഗീര്‍ പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.
---- facebook comment plugin here -----