ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല; മണ്ണാര്‍ക്കാട് എംഎല്‍എയോട് ആദിവാസികള്‍

Posted on: February 23, 2018 7:19 pm | Last updated: February 23, 2018 at 8:00 pm
SHARE

അഗളി: മധുവിന്റെ കൊലപാതകത്തില്‍ സ്ഥലം എംഎല്‍എ എന്‍ ഷംസുദ്ദീന് നേരെ ആദിവാസികളുടെ പ്രതിഷേധം. മധുവിനെ കൊലപ്പെടുത്തിയവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ നടത്തിയ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനിടെയാണ് സംഭവം. പ്രതികളെ പിടികൂടാത്ത പോലീസിന്റെ നടപടിക്കെതിരെ സമരം നടക്കുന്നതിനിടെയാണ് രൂക്ഷമായ മുദ്രാവാക്യം എംഎല്‍എക്കെതിരെ ഉയര്‍ന്നത്.
അഗളിയില്‍ പൊലീസ് സ്‌റ്റേഷന് മുന്നിലാണ് വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവര്‍ സമരം നടത്തുന്നത്.

തിരിച്ചു പോകാനും, നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ട എന്നു തുടങ്ങിയ തുടങ്ങിയ വാക്കുകളാണ് പ്രധിഷേധക്കാര്‍ ഉപയോഗിച്ചത്. മധുവിനെ ആക്രമിച്ച് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചത് എംഎല്‍എയുടെ അനുയായിയായിരുന്നു എന്നതും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.