നീരവ് മോദിയുടെ ജ്വല്ലറി ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി

Posted on: February 23, 2018 3:48 pm | Last updated: February 24, 2018 at 9:30 am

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്ക് (പിഎന്‍ബി) ശതകോടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറിയതായി റിപ്പോര്‍ട്ട്.

2017 ജനുവരി മുതലാണ് പ്രിയങ്ക ചോപ്ര നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ചോപ്രയെ ചോദ്യം ചെയ്യണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്ക പശ്ചാത്തലത്തിലാണ് പിന്മാറ്റം.