പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു

Posted on: February 22, 2018 1:24 pm | Last updated: February 22, 2018 at 1:56 pm

ലിമ: പെറുവില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. പെറുവിലെ അരെക്വിപ മേഖലയിലാണ് സംഭവം.

ഈ വര്‍ഷം രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ ബസ് അപകടമാണിത്. ജനുവരി ആദ്യ പാരം പാന്‍ അമേരിക്കന്‍ ഹൈവേയിലുണ്ടായ മറ്റൊരു ബസ് അപകടത്തില്‍ 48 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിന്‍സ്‌കി അനുശോചനം രേഖപ്പെടുത്തി.