അവസാന ശ്വാസം വരെ ജനങ്ങളോടൊപ്പമുണ്ടാകും, പിണറായിയോട് ഇഷ്ടം: കമല്‍ ഹാസന്‍

Posted on: February 21, 2018 11:07 pm | Last updated: February 21, 2018 at 11:12 pm

മധുര : അവസാന ശ്വാസം ജനങ്ങളോടൊപ്പമുണ്ടാകുമെന്ന് നടന്‍ കമല്‍ഹാസന്‍. ‘മക്കള്‍ നീതി മയ്യം’ എന്ന തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തോടനുബന്ധിച്ച് മധുര ഒത്തക്കട മൈതാനത്ത് അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ കമല്‍ പറഞ്ഞു.

വോട്ടന് നോട്ട് നല്‍കാന്‍ ഞാനുണ്ടാകില്ല. ഇത് പുതിയ യുഗമാണ്. പരസ്പര സംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാനാകുമെന്ന് കാവേരി നദീജല വിഷയം പരാമര്‍ശിച്ച് കമല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്ത ഈ പാര്‍ട്ടി എന്നോടൊപ്പം അവസാനിക്കില്ലെന്നും മൂന്നോ നാലോ തലമുറ ഇത് നിലനില്‍ക്കുമെന്നും കരഘോഷങ്ങള്‍ക്കിടെ കമല്‍ പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ഇഷ്ടമെന്നു കമല്‍ഹാസന്‍ വ്യക്തമാക്കി