കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമക്കുന്നത് പിണറായിസം: എ.പി അബ്ദുല്ല കുട്ടി

Posted on: February 21, 2018 8:37 pm | Last updated: February 21, 2018 at 8:37 pm
SHARE

വര്‍ഗ ഫാസിസത്തിന്റെ നീചമുഖമായിരുന്ന സ്റ്റാലിനിസത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കൊലപ്പെടുത്തല്‍ പ്രക്രിയ ‘പിണറായിസം’ എന്ന രീതിയില്‍ കേരളത്തില്‍ നടപ്പിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി പി എം നടത്തുന്നതെന്ന് മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിലൂടെ ജനങ്ങള്‍ മനസ്സിലാക്കുന്നതെന്ന് മുന്‍ എംഎല്‍എ എ.പി അബ്ദുല്ല കുട്ടി.

ഒരു നാടിന്റെ പ്രതീക്ഷയായിരുന്ന ജ്വലിക്കുന്ന യുവത്വത്തെ ഇല്ലാതാക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ശുഐബിന്റെ യഥാര്‍ത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യമുയര്‍ത്തി കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

്ശുഐബ് വധക്കേസിലെ യഥാര്‍ത്ഥ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം നടത്തുന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ചു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here