Connect with us

Gulf

വ്യാജ ചെക്ക് കേസിൽ മൂന്നു വർഷം തടവ്

Published

|

Last Updated

ദോഹ: വ്യാജ ചെക്കു കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം തടവ്. 17.67 ലക്ഷം റിയാലിന്റെ വ്യാജ ചെക്കുകള്‍ നല്‍കി കബളിപ്പിച്ച കേസിലാണ് ദോഹ കുറ്റകൃത്യ കോടതി ശിക്ഷ വിധിച്ചത്. ബേങ്കില്‍ ബാലന്‍സ് ഇല്ലെന്ന് അറിഞ്ഞിട്ടും തെറ്റായ ഉദ്ദേശ്യത്തോടെ ചെക്ക് നല്‍കി കബളിപ്പിച്ചുവെന്നാണ് കേസ്. പ്രതി ഒപ്പിട്ടു നല്‍കിയതു തന്നെയാണ് ചെക്ക് എന്ന് കോടതി കണ്ടെത്തി. ചെക്കിലെ തിയതിയില്‍ ബേങ്കില്‍ ആവശ്യമായ ബാലന്‍സ് ഉറപ്പു വരുത്താതെ വഞ്ചന നടത്തിയെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ് കോടതിയുടെ ശിക്ഷ

---- facebook comment plugin here -----

Latest