കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: February 21, 2018 7:39 pm | Last updated: February 21, 2018 at 11:09 pm

തൃശൂര്‍: 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇയ്യങ്കോട് ശ്രീധരന്‍, സി. ആര്‍. ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാംപറമ്പില്‍. പി.കെ. പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ അര്‍ഹരായി.

ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു.
സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്പോള്‍’ മികച്ച കവിത. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം എസ്. ഹരീഷിന്റെ ‘ആദം’ നേടി.

30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മറ്റു പുരസ്‌കാര ജേതാക്കള്‍

ഡോ. ഹരികൃഷ്ണന്‍ (നൈല്‍വഴികള്‍ യാത്രാവിവരണം)
ഡോ. ചന്തവിള മുരളി (എകെജി: ഒരു സമഗ്രജീവചരിത്രം)
ഡോ. സാംകുട്ടി പട്ടംകരി (ലല്ല നാടകം)
എസ്. സുധീഷ് (ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം)
ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടക വിജ്ഞാനകോശം വൈജ്ഞാനിക സാഹിത്യം)
മുരളി തുമ്മാരുകുടി (ചില നാട്ടുകാര്യങ്ങള്‍ ഹാസ്യസാഹിത്യം)
കെ.ടി ബാബുരാജ് (സാമൂഹ്യപാഠം ബാലസാഹിത്യം)
സി.എം. രാജന്‍ (പ്രണയവും മൂലധനവും വിവര്‍ത്തനം)