വിഴിഞ്ഞം പദ്ധതി: സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

Posted on: February 21, 2018 7:24 pm | Last updated: February 21, 2018 at 7:24 pm

കൊച്ചി: വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും 40 വര്‍ഷത്തെ കരാര്‍ ഒപ്പിട്ട ശേഷം മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

സിഎജിയുടെ നഷ്ടക്കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്നും ഉമ്മന്‍ചാണ്ടി കോടതിയില്‍ മറുപടി നല്‍കി.
അതേസമയം വിഴിഞ്ഞം കരാറിലെ ക്രമക്കേട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഉമ്മന്‍ചാണ്ടി,കെ. ബാബു, അദാനി ഗ്രൂപ്പ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദാനി ഗ്രൂപ്പിന് 80,000 കോടി രൂപയിലേറെ ലാഭമുണ്ടാകുമെന്നാണ് സിഎജിയുടെ നിരീക്ഷണം.