മന്ത്രിമാര്‍ ശുഐബിന്റെ വീട് സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ട്: കെ സി ജോസഫ്

Posted on: February 21, 2018 12:50 pm | Last updated: February 21, 2018 at 5:33 pm
SHARE

കണ്ണൂര്‍: കൊല്ലപ്പെട്ട ശുഐബിന്റെ വീട് മന്ത്രിമാര്‍ സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് ശുഐബിന്റെ വീട്ടിലെത്തി കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാമായിരുന്നു. പക്ഷേ, കുറ്റബോധം കൊണ്ട് അവര്‍ അത് ചെയ്യുന്നില്ലെന്നും കെ സി ജോസഫ് പറഞ്ഞു.

കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണം. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ മാത്രമേ ഇനി കോണ്‍ഗ്രസ് പങ്കെടുക്കുകയുള്ളൂ. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേനത്തില്‍ പങ്കെടുക്കാനാണ് സിപിഎം. എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. യോഗത്തില്‍ യുഡിഎഫ് ജനപ്രതിനിധികളെ അപമാനിച്ചു. ഞങ്ങള്‍ ഓട്‌പൊളിച്ചുവന്നവരല്ല. ജനങ്ങള്‍ തിരഞ്ഞെടുത്തവരാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here