തിരുവനന്തപുരം മൃഗശാലയില്‍ യുവാവ് സിംഹക്കൂട്ടില്‍ ചാടി

Posted on: February 21, 2018 12:27 pm | Last updated: February 21, 2018 at 1:38 pm

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകന്‍ (45) ആണ് കൂടിന് മുന്നിലെ മതില്‍ കടന്ന് കിടങ്ങിലേക്ക് ചാടിയത്. യുവാവിന്റെ മുന്നിലേക്ക് സിംഹം നടന്നുനീങ്ങുന്നത് കണ്ട് സന്ദര്‍ശകര്‍ ബഹളം വെക്കുകയും ജീവനക്കാരെ അറിയിക്കുകയുമായിരുന്നു.

ജീവനക്കാര്‍ ഉടന്‍ തന്നെ സിംഹക്കൂട്ടിനകത്തിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് കരുതുന്നു. വീഴ്ചയില്‍ കാലിന് പരുക്കേറ്റ മരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.