ഒഡീഷ മുഖ്യമന്ത്രിക്കെതിരെ ചെരുപ്പേറ്

Posted on: February 20, 2018 10:26 pm | Last updated: February 21, 2018 at 9:25 am

ഭുവനേശ്വര്‍:തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനു നേരെ ചെരുപ്പേറ്.

ബിജെപുര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കാഴ്ചക്കാര്‍ക്കിടയില്‍ നിന്ന് ഒരാള്‍ ഇരുചെരുപ്പുകളും വലിച്ചെറിഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണു സംഭവം. ചെരുപ്പെറിഞ്ഞ ആളെ പൊലീസ് പിടികൂടി

ഒഡീഷയിലെ കുംഭാരി എന്ന സ്ഥലത്ത് സംസാരിക്കവെയായിരുന്നു പട്‌നായികിനെതിരെ ചെറുപ്പേറ് നടന്നത്. രണ്ടു ചെരുപ്പുകളും മുഖ്യമന്ത്രിയുടെ ദേഹത്തു തട്ടാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംഭവം നടന്നതിനു പിന്നാലെ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു. പ്രതി മുന്‍നിരയിലിരുന്നു രണ്ടു ചെരുപ്പുകളും തുടരെ വലിച്ചെറിയുകയായിരുന്നു.