പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: February 20, 2018 1:58 pm | Last updated: February 20, 2018 at 6:43 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ആത്മഹത്യയെ നിസ്സാരവല്‍ക്കരിച്ച് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്ന് മന്ത്രി പറഞ്ഞു. പെന്‍ഷന്‍ കുടിശ്ശിക വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു.

അഞ്ചുമാസമായി മുടങ്ങിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം സര്‍ക്കാര്‍ ആഘോഷമായി നടത്തിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
പ്രതിപക്ഷ അനുകൂല പെന്‍ഷന്‍ സംഘടനയില്‍പ്പെട്ടവര്‍ ചടങ്ങിനെത്തിയിരുന്നില്ല. ജുലൈ മാസം വരെയുള്ള പെന്‍ഷന്‍ വിതരണമാണ് സഹകരണ ബാങ്ക് ഏറ്റെടുത്തത്. അതിന് ശേഷവും പെന്‍ഷന്‍കാരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.