ദുബൈ നഗരസഭക്ക് നവീന പദ്ധതികള്‍

Posted on: February 19, 2018 5:31 pm | Last updated: February 19, 2018 at 5:31 pm
SHARE

ഗള്‍ഫുഡില്‍ ദുബൈ നഗരസഭാ പവലിയന്‍ ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. നഗരസഭയുടെ നവീന പദ്ധതികളായ സഅദ് പോര്‍ട്ടല്‍ ശൈഖ് ഹംദാന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യോത്പന്ന രജിസ്ട്രേഷനും വേര്‍തിരിക്കലിനുമുള്ള ഫെഡറല്‍ സംവിധാനമാണ് സഅദ്.

ഭക്ഷ്യ സുരക്ഷക്ക് നഗരസഭ കൈക്കൊള്ളുന്ന നടപടികള്‍ ബോധ്യപ്പെടുത്താന്‍ കൂടി ഗള്‍ഫുഡിനെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നു അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ശരീഫ് അല്‍ അവാദി പറഞ്ഞു. നഗരസഭയുടെ ഹലാല്‍ സാക്ഷ്യപത്രം, ഭക്ഷ്യ കയറ്റിറക്കുമതി സംവിധാനം എന്നിങ്ങനെ പലതും ഗള്‍ഫുഡില്‍ പ്രദര്‍ശിപ്പിക്കുന്നു. ശില്‍പശാലകളില്‍ നഗരസഭയുടെ സജീവ പങ്കാളിത്തമുണ്ടെന്നും ഖാലിദ് മുഹമ്മദ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here