Connect with us

National

ഉദ്യോഗസ്ഥന് കേന്ദ്ര മന്ത്രിയുടെ പരസ്യ ചീത്തവിളി

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഉദ്യോഗസ്ഥനെ ചീത്തവിളിക്കുന്ന കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി മനേക ഗാന്ധിയുടെ വീഡിയോ വൈറലായി. ഉദ്യോഗസ്ഥനെതിരെ അഴിമതി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പരസ്യ ചീത്തവിളി.

ഉദ്യോഗസ്ഥനെ തടിയനെന്ന് വിളിക്കുകയും ശാപവാക്ക് ചൊരിയുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ഒരു യോഗത്തിനിടെ മന്ത്രി ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയായിരുന്നു. ലോക്‌സഭാ മണ്ഡലമായ പിലിഭിത്തിസായിരുന്നു യോഗം. സപ്ലൈ ഓഫീസര്‍ ആണ് ഇദ്ദേഹം. ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെടുമെന്നും സസ്‌പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്നും അവര്‍ പറഞ്ഞു.

 

Latest