നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

Posted on: February 17, 2018 10:17 pm | Last updated: February 17, 2018 at 10:17 pm

ഗുവാഹതി:നിര്‍ണായകമായ പോരാട്ടത്തില്‍ വെസ്ബ്രൗണിന്റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ഗോള്‍ ജയം. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫ് സാധ്യതയും നിലനിര്‍ത്തി. ആദ്യ പകുതിയുടെ 28ാം മിനിറ്റിലായിരുന്നു ഡിഫന്റര്‍ വെസ് ബ്രൗണിന്റെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്.

അവസാന നിമിഷങ്ങളില്‍ ഒരു ഫൗളിന്റെ പേരില്‍ ഇരു ടീമും അല്‍പ്പനേരം കയ്യാങ്കളിയിലായി