Connect with us

Gulf

ഭിക്ഷാടന മാഫിയ; ഭീതി പരത്തുന്നത് സാമൂഹിക മാധ്യമങ്ങളെന്ന്

Published

|

Last Updated

റാസ് അല്‍ ഖൈമ: കേരളത്തില്‍ ഭിക്ഷാടന മാഫിയകളുടെ പ്രവര്‍ത്തനം സജീവമാണെന്ന ഭീതിതമായ പ്രചാരണത്തിന് പിന്നില്‍ സാമൂഹിക മാധ്യമങ്ങളെന്ന് യുവകലാ സാഹിതി സെമിനാര്‍. “കേരളത്തിലെ ഭിക്ഷാടന മാഫിയ, പ്രവാസി മലയാളികളുടെ വേവലാതികള്‍” എന്ന വിഷയത്തില്‍ റാസ് അല്‍ ഖൈമയില്‍ നടന്ന ചര്‍ച്ചയില്‍ സാമൂഹിക-സേവന രംഗത്തു നിന്നുള്ളവര്‍ പങ്കെടുത്തു. കുട്ടികളുടെ സുരക്ഷയുടെ മുഖ്യ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണ്. ഈ വിഷയത്തില്‍ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് കേരളത്തെ കരിവാരിത്തേക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഭിക്ഷാടന മാഫിയയുടെ പ്രചാരണത്തിന് പിറകെ കേരളത്തില്‍ സുരക്ഷാ ക്യാമറകളുടെ വ്യാപാരം കുത്തനെ വര്‍ധിച്ചുവെന്ന പഠനങ്ങളും നാം ഗൗരവമായെടുക്കണം. കുട്ടികളുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ സുരക്ഷക്കുമായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ശ്ലാഘനീയമാണ്. പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് മുമ്പ് നിജസ്ഥിതി അന്വേഷിക്കണമെന്ന അഭിപ്രായങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു.

സെമിനാറില്‍ മാധ്യമ പ്രവര്‍ത്തക തന്‍സി ഹാഷിര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഡോ. സാജിദ് കടക്കല്‍, ഹിഷാം അബ്ദുല്‍ സലാം സംസാരിച്ചു. അഡ്വ. നജ്മുദ്ദീന്‍ ചര്‍ച്ച നിയന്ത്രിച്ചു. അഡ്വ. ബഷീര്‍, അമ്പലപ്പുഴ ശ്രീകുമാര്‍, എ കെ സേതുനാഥ്, മഹ്‌റൂഫ് പോതിയാല്‍, അക്ബര്‍ ആലിക്കര, ജോര്‍ജ് സാമുവല്‍, എം ബി അനീസുദ്ദീന്‍, നാസര്‍ ചേതന, അറഫാത്ത്, ഷറഫുദീന്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ഓപ്പണ്‍ ചര്‍ച്ചയില്‍ ഷിബിന റസീം, ഷീന നജുമുദ്ദീന്‍, നിത സജിന്‍, ലിജി താഹ, ശൈലജ, നിതിന്‍ സുരേഷ്, സബിന്‍ വെള്ളല്ലൂര്‍, സുദര്‍ശനന്‍ മോങ്ങാടി സുമേഷ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. സന്ദീപ് വെള്ളല്ലൂര്‍ സ്വാഗതവും മോഹന്‍ പങ്കത്ത് നന്ദിയും പറഞ്ഞു.

 

 

Latest