ആലപ്പുഴ:സിപിഎം-കെഎസ്‌യു സംഘര്‍ഷത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ നടക്കുന്ന കെഎസ്‌യു സംസ്ഥാന സമ്മേളനം അലങ്കോലപ്പെട്ടു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ സമരകാഹളം പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വേദിവിട്ട ഉടനെയായിരുന്നു സംഘര്‍ഷം. കെഎസ് യു വിന്റെ സമ്മേളനവേദി സിപിഎം പ്രവര്‍ത്തകര്‍ കയ്യേറുകയായിരുന്നു.
കൊടികളും ബാനറുകളും തകര്‍ത്തു. സംഭവത്തില്‍ രണ്ട് കെ എസ് യു പ്രവര്ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്