Connect with us

National

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 61,260 കോടിയുടെ ബാങ്ക് തട്ടിപ്പ് നടന്നുവെന്ന് ആര്‍ബിഐ

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 61,260 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക്. 8670 വായ്പാ തട്ടിപ്പുകളാണ് ഇതിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബാങ്കുകളില്‍ നിന്ന് പണമെടുക്കുകയും മനപൂര്‍വം അടയ്ക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കണക്കാണ് തട്ടിപ്പായി ഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 17,634 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നല്‍കിയ ആര്‍ടിഐക്കുള്ള മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന 11,400 കോടിയുടെ തട്ടിപ്പിന് പുറമെയാണിത്.

ബാങ്ക് തട്ടിപ്പ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വിഷയത്തില്‍ സൂക്ഷ്മമായി ഇടപെടാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളിലുള്ള വായ്പാ കണക്കുകള്‍ ആര്‍ബിഐ പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയുടെ കണക്കുകള്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.