Kerala
യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ കീഴടങ്ങി

കോട്ടയം: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദികന്‍ കീഴടങ്ങി. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ് താന്നിനില്‍ക്കും തടത്തിലാണ് കീഴടങ്ങിയത്.
വൈക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കീഴടങ്ങല്‍.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ വൈദികനെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ രൂപവത്കരിച്ചിരുന്നു. വൈദിനകനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് വൈദികനെതിരായ പരാതി. കല്ലറയിലെ മഹിളാമന്ദിരത്തിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോള്‍ കഴിയുന്നത്.
---- facebook comment plugin here -----