Connect with us

Sports

ഫിഫ റാങ്കിംഗ്: ഒന്നാമനായി ജര്‍മനി തുടരുന്നു

Published

|

Last Updated

ലൗസന്നെ: ഫിഫയുടെ പുതിയ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്ക് മാറ്റമില്ല. ലോക ചാമ്പ്യന്‍മാരായ ജര്‍മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ ഇരുപത് റാങ്കിംഗില്‍ ഐസ്‌ലാന്‍ഡ് ഇടം പിടിച്ചതാണ് വലിയ മാറ്റം. രണ്ട് സ്ഥാനം കയറി ഐസ് ലാന്‍ഡ് പതിനെട്ടിലേക്ക് കയറി. ജനുവരിയിലെ സൗഹൃദപ്പോരില്‍ ഇന്തോനേഷ്യയെ ഐസ് ലന്‍ഡ് രണ്ട് തവണ തോല്‍പ്പിച്ചിരുന്നു.

ഒളിമ്പിക് ചാമ്പ്യന്‍മാരായ ബ്രസീല്‍ രണ്ടാം റാങ്കിലും യൂറോപ്യന്‍ കിരീട ജേതാക്കളായ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തും. നോര്‍ത്ത്-സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മെക്‌സിക്കോ പതിനേഴാം സ്ഥാനത്താണ്.
ടുണീഷ്യയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുന്നിലുള്ളത്. ഇരുപത്തിമൂന്നാം സ്ഥാനത്ത്. ഏഷ്യയില്‍ ഇറാനാണ് മുന്നില്‍. മുപ്പത്തിമൂന്നാം സ്ഥാനത്ത്. ലോകകപ്പ് ആതിഥേയരായ റഷ്യ കഴിഞ്ഞ രണ്ട് വര്‍ഷം സൗഹൃദ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അറുപത്തൊന്നാം സ്ഥാനത്താണ് റഷ്യ. 1- ജര്‍മനി, 2- ബ്രസീല്‍, 3- പോര്‍ച്ചുഗല്‍, 4 – അര്‍ജന്റീന, 5- ബെല്‍ജിയം, 6- സ്‌പെയിന്‍, 7- പോളണ്ട്, 8-സ്വിറ്റ്‌സര്‍ലന്‍ഡ്, 9- ഫ്രാന്‍സ്, 10- ചിലി.

 

Latest