Connect with us

International

പെസഫിക് സമൂദ്രത്തിനുമുകളില്‍വെച്ച് വിമാനത്തിന്റെ എഞ്ചിന്‍ അടര്‍ന്നു വീണു

Published

|

Last Updated

വാഷിങ്ടണ്‍: ശാന്തസമുദ്രത്തിന് സമുദ്രത്തിനു മുകളിലൂടെയുള്ള ആകാശയാത്രക്കിടെ വിമാനത്തിന്റെ എഞ്ചിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. യുണൈറ്റഡ് എയര്‍ലൈന്‍സ് 1175 വിമാനത്തിന്റെ എഞ്ചിനെ പൊതിഞ്ഞിരുന്ന ലോഹനിര്‍മിത ഭാഗമാണ് അടര്‍ന്ന് വീണത്. റണ്‍വേയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ബോയിങ് 777 വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. 373 യാത്രക്കാരാണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. സാന്‍ഫ്രാന്‍സിസ് കോയില്‍ നിന്ന് ഹോനോലുലുവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. പൊടുന്നനേ ശബ്ദം കേള്‍ക്കുകയും പിന്നീട് വിമാനം ആടിയുലയുകയും ചെയ്‌തെന്ന് പിന്നീട് യാത്രക്കാര്‍ അറിയിച്ചു.

അടര്‍ന്നു വീണ ഭാഗങ്ങള്‍ പെസിഫിക് സമുദ്രത്തിലാണ് പതിച്ചത്.