999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയുമായി ബിഎസ്എന്‍എല്‍

Posted on: February 14, 2018 7:41 pm | Last updated: February 14, 2018 at 8:03 pm

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ വെല്ലുന്ന പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഈ പ്ലാനിലൂടെ വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും വെറും 999 രൂപയ്ക്ക് ലഭിക്കും.

ഇത്തരമൊരു ഓഫറുമായി ആദ്യമായാണ് ബിഎസ്എന്‍എല്‍ വരുന്നത്. ഇത് ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനിയുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണ്. ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഈ ഓഫര്‍ നോര്‍ത്ത് ഈസ്റ്റ്, ജമ്മു കാശ്മീര്‍, അസം എന്നീ സര്‍ക്കിളുകള്‍ ഒഴികെയുള്ള എല്ലായിടത്തും ലഭിക്കും.