അമിത്ഷായുടെ മകനെതിരായ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി

Posted on: February 12, 2018 6:57 pm | Last updated: February 12, 2018 at 6:57 pm

റായ്ച്ചൂര്‍: അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരായ അഴിമതിയാരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന ജനാശിര്‍വാദ് യാത്രയിലാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി അഴിമതിയെക്കുറിച്ചാണു സംസാരിക്കുന്നതെങ്കില്‍ അമിത് ഷായുടെ മകന്റെ അഴിമതിയെക്കുറിച്ച് കുറച്ചെങ്കിലും പറയൂ. 50,000 രൂപയുമായി തുടങ്ങി മൂന്നു മാസം കൊണ്ട് 80 കോടി ജയ് ഷാ എങ്ങനെയുണ്ടാക്കിയെന്നു പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.