അസാമില്‍ ട്രെയിനിടിച്ച് നാല് ആനകള്‍ ചെരിഞ്ഞു

Posted on: February 11, 2018 4:38 pm | Last updated: February 11, 2018 at 4:38 pm

ഗുവഹാത്തി: അസാമില്‍ ട്രെയിനിടിച്ച് നാല് ആനകള്‍ ചെരിഞ്ഞു. ഹൊജൈ ജില്ലയിലെ പാളത്തിലൂടെ നടന്ന് നീങ്ങിയ ആനകളെ ഗുവഹാത്തി-സല്‍ച്ചര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു ആനക്ക് ഗുരുതരമായി പരുക്കേറ്റു.

ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ ഒരു ബോഗി വിട്ടുപോയി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ട്രെയിനിടിച്ച് ഒരു ഡസനിലേറെ ആനകളാണ് ആസാമില്‍ ചെരിഞ്ഞത്. 2011 ലെ സെന്‍സസ് അനുസരിച്ച് 5,620 കാട്ടാനകളാണ് ആസാമില്‍ മാത്രം ചെരിഞ്ഞത്.