ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആവശ്യസേവനങ്ങള്‍ നിഷേധിക്കരുത്: ആധാര്‍ അതോറിറ്റി

Posted on: February 11, 2018 11:14 am | Last updated: February 11, 2018 at 3:19 pm

ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്ന് ആധാര്‍ അതോറിറ്റി വ്യക്തമാക്കി. സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അതിനെക്കുറിച്ച അന്വേഷിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

മെഡിക്കല്‍സേവനം, സ്‌കൂള്‍പ്രവേശനം, പൊതുവിതരണസമ്പ്രദായം തുടങ്ങിയ കാര്യങ്ങളില്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അതോറിറ്റി സര്‍ക്കുലറയച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24ന് ഇതുസംബന്ധിച്ച് ആധാര്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും വീണ്ടും പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആധാര്‍കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്ന് ആധാര്‍ അതോറിറ്റി ആവര്‍ത്തിച്ചത്.