ഫോര്‍ട്ടുകൊച്ചി: നെതര്‍ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികള്‍ ഫോര്‍ട്ടുകൊച്ചിയിലെ കടപ്പുറത്തിനടുത്തുള്ള മാലിന്യക്കുഴിയില്‍ വീണു. ബീച്ചില്‍ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ യുവതി മാലിന്യകുഴിയില്‍ വീഴുകയായിരുന്നു ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അവരുടെ ഭര്‍ത്താവും കുഴിയിലേക്ക് വീണത്. കടലിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന തോടാണിത്.
നാട്ടുകാരെത്തി ഇവരെ രക്ഷിച്ചു. ഇവിടെ വിനോദ സഞ്ചാരികള്‍ കുഴിയില്‍ വീഴുന്നത് പതിവായിരിക്കുകയാണ്.