Connect with us

National

സ്വതന്ത്ര പരമാധികാര ഫലസ്തീന് പിന്തുണയെന്ന് മോദി

Published

|

Last Updated

റാമല്ല: ഫലസ്തീന്‍ ജനതയുടെ താത്പര്യം സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമൊന്നിച്ചുള്ള സംയുക്ത പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വതന്ത്ര പരമാധികാര ഫലസ്തീന് പിന്തുണ അറിയിച്ച മോദി മേഖലയില്‍ സമാധാനം തിരികെ വരുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും പറഞ്ഞു. സമാധാനം സ്ഥാപിക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് നമുക്കറിയാം. പക്ഷേ അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് കോടി ഡോളറിന്റെ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചു.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ഫലസ്തീന്‍ പ്രസിഡന്റെ മെഹ്മൂദ് അബ്ബാസ് നേരിട്ടെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ നേതാവായിരുന്ന യാസര്‍ അറാഫത്തിന്റെ ശവകുടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് പ്രധാനമന്ത്രി ചരിത്ര സന്ദര്‍ശനം തുടങ്ങിയത്.