ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ഇനിമുതല്‍ ജിഎസ്ടി

Posted on: February 10, 2018 2:09 pm | Last updated: February 10, 2018 at 2:09 pm

ന്യൂഡല്‍ഹി:ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ഇനി ജി.എസ്.ടി ഈടാക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെതാണ് തീരുമാനം. ഇതനുസരിച്ച് പുതിയ സേവനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തും.

ഇതുവരെ വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യു.ഐ.ഡി.എ.ഐ 25 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയാകും. അടുത്തയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.