വലിയ സ്വപ്‌നങ്ങളുമായി മുഹമ്മദ് ആസിം കാന്തപുരത്തെ കാണാനെത്തി

Posted on: February 9, 2018 10:09 pm | Last updated: February 9, 2018 at 10:09 pm

ജന്മനാ ഇരു കൈകളും ഇല്ലാതെ വളര്‍ന്ന വെളിമണ്ണയിലെ ആസിമിന്റെ സ്വപ്‌നങ്ങളെ പൂവണിയിക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുന്‍കൈ എടുക്കുന്നു. വെളിമണ്ണയിലെ ജിഎംയുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആസിമിന് ഇനി വീട്ടില്‍ നിന്നും ദൂരെയുള്ള സ്‌കൂളില്‍ പഠിക്കാന്‍ പ്രയാസപ്പെടേണ്ടിവരും എന്ന ആശങ്കയിലാണ്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ആസിം ഇതെകുറിച്ച് കത്തയച്ചിട്ടുണ്ട്. ആസിമിന് എല്ലാ സഹായവും ഉറപ്പും വാഗ്ദാനം നല്‍കിയാണ് തിരിച്ചയച്ചത്. ഫേസ്ബുക്കിലൂടെയാണ് കാന്തപുരം ഇക്കാര്യം അറിയിച്ചത്

കാന്തപുരം എപി അബുബക്കര്‍ മുസ്്‌ലിയാരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഇന്നൊരു അഥിതിയുണ്ടായിരുന്നു.ജന്മനാ ഇരു കൈകളും ഇല്ലാത്ത മുഹമ്മദ് ആസിം.ഇത്തവണ സ്‌കൂളില്‍ ഏഴാം തരം പാസായാല്‍ പഠനം നിലയ്ക്കുമോ എന്ന ആശങ്കയിലാണവന്‍.വീടിനടുത്തുള്ള സ്‌കൂളില്‍ വന്ന് ഉമ്മയാണ് അവനെ പ്രാഥമിക കര്‍മങ്ങള്‍ക്ക് സഹായിക്കുന്നത്. നാനൂറോളം കുട്ടികള്‍ പഠിക്കുന്ന വെളിമണ്ണ ജി എം യു.പി സ്‌കൂള്‍ ഹൈ സ്‌കൂളാക്കി മാറ്റിയാല്‍ അവന്റെ പഠനം തുടരാം.പ്രദേശത്തെ മറ്റു കുട്ടികള്‍ക്കും അത് ഉപകരിക്കും.കാല്‍ കൊണ്ട് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റും അവനെഴുതിയ അപേക്ഷകളും കാണിച്ചു തന്നു.അധികാരികള്‍ മിഴി തുറക്കുമെന്ന ആശ്വാസവാക്കും പ്രാര്‍ത്ഥനകളും നടത്തി ഞാനവനെ യാത്രയാക്കി. ആ സ്വപ്നം പൂവണിയാന്‍ നമുക്ക് ശ്രമം തുടരാം.