Kerala
മന്ത്രിമാരെത്തിയില്ല; മന്ത്രിസഭായോഗം തീരുമാനമാകാതെ പിരിഞ്ഞു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരെത്തിയില്ല. യോഗത്തിന് വേണ്ട ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭാ യോഗം തീരുമാനമാകാതെ പിരിഞ്ഞു. 19 അംഗ മന്ത്രിസഭയിലെ 13 പേരും യോഗത്തിന് എത്തിയില്ല. കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനായാണു മന്ത്രിസഭ യോഗം വെച്ചത്. ഇതിനായി തിങ്കളാഴ്്ച വീണ്ടും മന്ത്രിസഭ ചേരും.
സിപിഐ വയനാട് ജില്ലാ സമ്മേളനത്തിലേക്കു പോയതിനാല്‍ നാലു സിപിഐ മന്ത്രിമാരും യോഗത്തിന് എത്തിയില്ല. മറ്റു മന്ത്രിമാര്‍ അവരവരുടെ ജില്ലകളിലെ പരിപാടികള്‍ ഏറ്റുപോയതിനാലാണു ഹാജരാകാതിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണു വെള്ളിയാഴ്ച മന്ത്രിസഭാ ചേരാന്‍ തീരുമാനിച്ചത്. 19 ഓര്‍ഡിനന്‍സുകള്‍ നീട്ടേണ്ട തീരുമാനമാണ് എടുക്കാനുള്ളത്
നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം ആറാഴ്ച ആയിട്ടില്ല എങ്കിലും വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു നിയമതടസ്സം ഇല്ലെന്നു നിയമവകുപ്പ് ഉപദേശിച്ച സാഹചര്യത്തിലാണു മന്ത്രിസഭ ചേര്‍ന്നത്.