Connect with us

International

കൂറ്റന്‍ സൈനിക ശക്തി പ്രകടനവുമായി ഉ. കൊറിയ

Published

|

Last Updated

സിയൂള്‍: ദക്ഷിണ കൊറിയയില്‍ ശൈത്യകാല ഒളിമ്പിക്‌സ് നടക്കാനിരിക്കെ സൈനിക ശക്തിപ്രകടനവുമായി ഉത്തര കൊറിയ. സൈന്യത്തിന്റെ 70ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സൈനിക പരിശീലനം നടന്നത്. ഇരുകൊറിയകളും ഒന്നായി മത്സരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ സൈനിക ശക്തിപ്രകടനം.

ഉത്തര കൊറിയന്‍ തലസ്ഥാനമായ പിയോംഗ്യാംഗില്‍ നടന്ന സൈനിക പരിശീലനത്തില്‍ ഭരണാധികാരി കിം ജോംഗ് ഉന്നടക്കമുള്ളവര്‍ പങ്കെടുത്തു. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളായ ഹുവാസംഗ് 15ന്റെയും 14ന്റെയും പ്രദര്‍ശനം പരേഡിലുണ്ടായിരുന്നുവെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
അമേരിക്കയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച യു എന്‍ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ് ഈ സൈനിക പരിശീലനം. ലോക സൈനിക ശക്തിരാജ്യമായി ഉത്തര കൊറിയ പുരോഗമിച്ചിട്ടുണ്ടെന്ന് കിം ജോംഗ് ഉന്‍ വ്യക്തമാക്കി. അരലക്ഷത്തോളം ജനങ്ങളും 13,000 സൈനികരും പരേഡിനായി എത്തിയിരുന്നു.