Connect with us

Palakkad

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍; സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചരണത്തിന്റെ ഭീതിയില്‍ ജനം

Published

|

Last Updated

വടക്കഞ്ചേരി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ പടച്ചു വിടുന്ന വ്യാജവും, അസത്യവുമായ പ്രചരണങ്ങളില്‍ വീര്‍പ്പുമുട്ടിയിരിക്കുകയാണ് ജനങ്ങള്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ പല രീതിയില്‍ തട്ടിക്കൊണ്ട് പോയി എന്നുള്ള പ്രചരണങ്ങളാണ് വാട്‌സ് ആപ്പിലും ഫേസ്ബുക്ക് വഴിയും പടച്ചു വിടുന്നത്. കൂടാതെ കറുത്ത സ്റ്റിക്കര്‍ പതിക്കല്‍ പ്രചരണവും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ കാരണം ഒരുപാട് നിരപരാധികളും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുമുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് കൂടുതലും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ മുമ്പ് സംഭവിച്ചതും, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളുടെ ചിത്രങ്ങളും,ദൃശ്യങ്ങളും കൂട്ടിയോജിപ്പിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ സംഭവിച്ചതാക്കി മാറ്റിയാണ് പ്രചരണം നടത്തുന്നത്. ഇത്തരത്തില്‍ സന്ദേശം ലഭിക്കുന്നവരാകട്ടെ ഇതിന്റെ നിജസ്ത്ഥിതി അന്വേഷിക്കാതെ എല്ലാവര്‍ക്കും ഷെയര്‍ ചെയ്യുന്നു. ഇതാണ് ജനങ്ങള്‍ക്ക് ഭീതിയിലാഴ്ത്തുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സംഭവിച്ചെന്ന പ്രചരണമാണ് ഇത് വരെ ലഭിച്ചതെങ്കില്‍ ഇപ്പോള്‍ പാലക്കാട് ജില്ലയിലും സംഭവിക്കുന്നതായി വ്യാപകമായ വ്യാജ പ്രചരണം ഉയര്‍ന്നിട്ടുണ്ട്. ഇത് ജില്ലയിലെ മലയോര, ഗ്രാമീണ മേഖലകളിലുള്ളവരെ ഭീതിയിലാഴ്ത്തുന്നുണ്ട്. നഗരങ്ങളിലും, ഗ്രാമങ്ങളിലും, വിദ്യാലയങ്ങളിലും വരെ കുട്ടികളെ തട്ടിക്കൊണ്ട് പോയി എന്ന വ്യാജ പ്രചരണം വ്യാപകമായതോടെ ഗ്രാമീണ ജനത ഭീതിയിലാണ് ഇപ്പോള്‍ കഴിയുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നും അതിരാവിലെ ട്യൂഷന്‍ ക്ലാസ്സുകള്‍ക്കും,മദ്രസ പഠനത്തിനുമായി പോകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശ്കതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണിവര്‍.

സൈബര്‍ പോലീസ് ഇത്തരം പ്രചരണക്കാരെ കുടുക്കാന്‍ വല വീശിയിട്ടുണ്ടെങ്കിലും പ്രചരണങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ല.

---- facebook comment plugin here -----

Latest