കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ ധാരണയായി

Posted on: February 7, 2018 7:44 pm | Last updated: February 8, 2018 at 11:09 am

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സഹകരണ മന്ത്രിയും ബാങ്ക് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. അടുത്ത മാര്‍ച്ചിന് മുമ്പ് പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.

പെന്‍ഷന്‍ നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സിയും ബാങ്കുകളുടെ കണ്‍സോഷ്യവും തമ്മില്‍ ധാരണപത്രം ഒപ്പിടും. ഇതിനായി കണ്‍സോഷ്യം കെ.എസ്.ആര്‍.ടി.സിക്ക് കുറഞ്ഞ ചെലവില്‍ വായ്പ നല്‍കും.

അന്തിമമായി ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടുമൊരും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നില്ല.